ഗാസ. ഗാസയില്മോചനത്തിന് ഒരുക്കങ്ങൾ. ആദ്യം മോചിപ്പിക്കുക ഗാസയിൽ തടവിലാക്കപ്പെട്ട 20 ബന്ദികളെ. അവരെ റെഡ് ക്രോസിന് കൈമാറിയാൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കും 50 പലസ്തീൻ തടവുകാരും ഗാസയിൽ നിന്നുള്ള 1,700 തടവുകാരും മോചിചരാകും. മോചിപ്പിക്കപ്പെടുന്നവരിൽ രണ്ട് ഡസൻ കുട്ടികൾ ഉൾപ്പെടും
മൂന്ന് കേന്ദ്രങ്ങൾ വഴിയാകും ഹമാസ് ബന്ദികളെ മോചിപ്പിക്കുക. അതേസമയം ട്രംപ് ആദ്യം ഇസ്രയേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യും. ശേഷം ഈജിപ്റ്റിലെ അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും. 20 ലധികം രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും






































