പാകിസ്താൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി താലിബാൻ,വാര്‍ത്താസമ്മേളനം നടത്തി മുത്താഖി

Advertisement

ന്യൂഡെല്‍ഹി.പാകിസ്താൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി താലിബാൻ. 15 പാക്ക് സൈനികരെ വധിച്ചതായും, 3 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും താലിബാൻ. സംഘർഷത്തെ കുറിച്ച് വിശദീകരിക്കാൻ അഫ്‌ഘാൻ വിദേശ കാര്യ മന്ത്രി ആമിർ ഖാൻ അമീർ ഖാൻ മുത്താഖി വിളിച്ച വാർത്ത സമ്മേളന ത്തിലേക്ക് വനിത മാധ്യമ പ്രവർത്തകർക്കും ക്ഷണം. മു ത്താഖി യുടെ വാർത്ത സമ്മേളന ത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ തഴഞ്ഞതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

വ്യാഴാഴ്ച രാത്രി പാക്കിസ്ഥാൻ, കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിനാണ് താലിബാൻ ഭരണകൂടം മറുപടി നൽകിയത്.ഹെൽമണ്ട്, കാണ്ഡഹാർ, സാബുൾ, പക്തിക, പക്തിയ, ഖോസ്റ്റ്, നൻഗർഹാർ, കുനാർ എന്നീ പ്രവിശ്യകളിലെ പാകിസ്ഥാൻ പോസ്റ്റുകളിൽ അഫ്ഗാൻ സൈന്യം ആക്രമണം നടത്തി.പ്രത്യാക്രമണത്തിൽ 15 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും 3 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും ഹെൽമണ്ട് പ്രവിശ്യാ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് അറിയിച്ചു.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അഫ്ഗാനിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി.അതേസമയം ഇന്ത്യ സന്ദർശനം തുടരുന്ന അഫ്‌ഘാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ അമീർ ഖാൻ മുത്താഖി, ഇന്ന് നിശ്ചയിച്ചിരുന്ന ആഗ്ര സന്ദർശനം റദ്ദാക്കി ഡൽഹിയിലെ അഫ്ഘാൻ എംബസിയിൽ വാർത്താ സമ്മേളനം വിളിച്ചു.

വാർത്താ സമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ട്.നേരത്തെ മുത്താഖി നടത്തിയ വാർത്ത സമ്മേളനത്തിൽ നിന്നും വനിത മാധ്യമപ്രവർത്തകരെ തഴഞ്ഞതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും വനിതാ മാധ്യമപ്രവർത്തകരുടെ സംഘടനകളും സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു

Advertisement