ആരു ഭരിക്കും, ഗാസ ആഭ്യന്തര സംഘർഷഭീതിയിൽ

Advertisement

ഗാസ ആഭ്യന്തര സംഘർഷഭീതിയിൽ.ഗസയിലെ ഭരണത്തിനായി ഹമാസും മറ്റ് വിഭാഗങ്ങളും തമ്മിൽ അധികാര സംഘർഷങ്ങളെന്ന് റിപ്പോർട്ടുകൾ.ആഭ്യന്തര സംഘർഷത്തിൽ ഹമാസ് മിലിട്ടറി ഇന്റലിജൻസ് വിഭാഗം തലവൻ ഇമാദ് അഖേലിന്റെ മകൻ കൊല്ലപ്പെട്ടു.ഗസയിൽ ഹമാസ് 7000 സായുധപോരാളികളെ വിന്യസിപ്പിച്ചു.

നാളെ ഈജിപ്തിലെ ഷാം അൽ ഷെയ്ഖിൽ വെടിനിർത്തൽ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ഉച്ചകോടി നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമടക്കം 20 ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

ബന്ദിമോചനത്തിനു മുന്നോടിയായി ടെൽ അവീവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മകൾ ഇവാങ്കയും മരുമകൻ ജറേഡ് കുഷ്‌നറും.വടക്കൻ ഗസയിലേക്ക് അഞ്ചു ലക്ഷത്തോളം പേർ മടങ്ങിയെത്തിയതായി റിപ്പോർട്ടുകൾ.ബന്ദികളെ കൈമാറാനുള്ള സമയപരിധി അവസാനിക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക്.

അതേസമയം ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന.സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന. ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ

വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്

ഔദ്യോഗിക ഒപ്പുവെക്കലിൽ ഹമാസ് ഉൾപ്പെടില്ലെന്നാണ് ബദ്രാൻ പറഞ്ഞത്

മധ്യസ്ഥർ വഴിയാണ് ചർച്ചയിൽ പങ്കെടുത്തത് അതിനാൽ ഔദ്യോഗിക ഒപ്പുവെക്കലിൽ ഹമാസ് ഉൾപ്പെടില്ലെന്നും ബദ്രാൻ

Advertisement