പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ

Advertisement

കാബൂള്‍.പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ.പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ ആക്രമിച്ച് താലിബൻ.പാകിസ്ഥാനിലെ തെക്കൻ പ്രവിശ്യയായ ഹെൽമണ്ടിലെ രണ്ട് അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബൻ.അതിർത്തിയിൽ പലയിടങ്ങളിലും ശക്തമായ ഏറ്റുമുട്ടൽ തുടരുന്നതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിർത്തിയിലെ ആറ് പ്രവിശ്യകളിൽ കനത്ത വെടിവയ്പ് തുടരുന്നു.കാബൂളിലേക്ക് പാകിസ്ഥാൻ നടത്തിയ വ്യോമാക്രണത്തിനുള്ള മറുപടിയായാണ് ആക്രമണം.

പാകിസ്ഥാന്റെ വ്യോമാക്രമണത്തിനു മറുപടി നൽകിയതായി താലിബാൻ വ്യക്തമാക്കി. ഇസ്ലാമിക് എമിറേറ്റിന്റെ സായുധ സേന ഡ്യൂറണ്ട് ലൈനിലെ പാക് സേന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി. രാത്രി 12 മണിയോടെ തിരിച്ചടി അവസാനിപ്പിച്ചു. വീണ്ടും പ്രകോപനം ഉണ്ടായാൽ കനത്ത മറുപടി നൽകുമെന്നും അഫ്‌ഘാൻ പ്രതിരോധ മന്ത്രാലയം

Advertisement