ആറ് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ച് ഹമാസ്

Advertisement

കെയ്റോ.ഉപാധികൾ വെച്ച് ഹമാസ്. സമാധാന ചർച്ചകൾക്കിടെ ആറ് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ച് ഹമാസ്. കരാർ പൂർത്തിയാക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബർഹൂം. 1 ശാശ്വതവും സമഗ്രവുമായ വെടിനിർത്തൽ

2 ഗാസയിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നും ഇസ്രയേലി സേനയെ പൂർണ്ണമായി പിൻവലിക്കണം, 3 മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ നൽകാൻ നിയന്ത്രണം പാടില്ല,4 തടവുകാരുടെ കൈമാറ്റത്തിന് ന്യായമായ കരാർ. 5 ഗാസ വിട്ടുപോയ ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരണം. 6 പുനർനിർമ്മാണ പ്രക്രിയ പലസ്തീൻ ദേശീയ സാങ്കേതിക വിദഗ്ധരുടെ സംഘടനയുടെ മേൽനോട്ടത്തിൽ വേണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരെയും ഹമാസ്
ഗസയിൽ സമാധാനം പുനസ്ഥാപിക്കാതിരിക്കാൻ നെതന്യാഹു ശ്രമം തുടരുന്നതായി ഹമാസ് വക്താവ് ഫൗസി ബർഹൂം ആരോപിച്ചു.

Advertisement