കെയ്റോ.മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം. ഡോണൾഡ് ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം. ചർച്ചകൾക്കായി ഇസ്രായേൽ ഹമാസ് പ്രതിനിധികൾ കെയ്റോയിലെത്തി. ഇസ്രായേൽ – ഹമാസ് അനൗപചാരിക ചർച്ചകൾ ഷാം എൽ-ഷെയ്ക്കിൽ ആരംഭിച്ചു. ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്
കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രയേൽ നടത്തിയ വധശ്രമത്തിൽ രക്ഷപെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസ് സംഘത്തെ നയിക്കുന്നത്
അതിനിടെ നോബൽ സമ്മാനത്തിന് ട്രംപിനെ പിന്തുണച്ച് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ വംശജരുടെ കുടുംബങ്ങൾ രംഗത്തെത്തി






































