അബുദാബി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയ ഒരാളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ചയും. വന്നത് ഒരു സാധാരണകാരനല്ല, ഒരു രാജാവാണ്. രാജാവിന്റെ കൂടെ വന്നവരുടെ എണ്ണമാണ് എല്ലാവരെയും ഞെട്ടിച്ചത്.
15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍. ഇവരെല്ലാം ഒരുമിച്ച് എയർ പോർട്ടിൽ വന്നിറങ്ങിയതോടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരടക്കം അകെ കൺഫ്യൂഷനിൽ ആയി. സുരക്ഷയുടെ ഭാഗമായി മൂന്ന് ടെർമിനലുകൾ അധികൃതർ അടച്ചിടുകയും ചെയ്തു.
ഈ വൈറല്‍ വിഡിയോയിലെ താരം സ്വാസിലന്‍ഡ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന എസ്വാറ്റിനി എന്ന രാജ്യത്തെ രാജാവാണ്. കിങ് എംസ്വാറ്റി മൂന്നാമന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.
ആഫ്രിക്കയില്‍ രാജവാഴ്ച ശേഷിക്കുന്ന അവസാനത്തെ രാജ്യങ്ങളിലൊന്നാണ് എസ്വാറ്റിനി. ഇക്കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് രാജാവ് യു എ ഇ സന്ദര്‍ശനത്തിനെത്തിയത്. പ്രൈവറ്റ് ജെറ്റിൽ പരമ്പരാഗത വേഷം ധരിച്ചാണ് അദ്ദേഹം അബുദാബിയിലെത്തിയത്.
Home News International 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍. ഇവരെല്ലാം ഒരുമിച്ച് എയർ പോർട്ടിൽ വന്നിറങ്ങിയതോടെ വിമാനത്താവളം...
































