എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി യുഎസ്,നിലവിൽ വീസയുള്ളവർക്ക് ആശ്വസിക്കാം

Advertisement

വാഷിംങ്ടണ്‍.എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക.ഒരു ലക്ഷം ഡോളർ എന്നത് പുതിയ വീസകൾക്ക് മാത്രമേ ബാധകമാകുകയുള്ളു.വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല.ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും അപേക്ഷയ്ക്കുള്ള ഒറ്റത്തവണ ഫീസ് ആണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്.

നിലവിൽ എച്ച് വൺ ബി വീസയുള്ള, രാജ്യത്തിനുപുറത്തുള്ളവർക്ക് അമേരിക്കയിലേക്ക് പുനപ്രവേശിക്കാൻ ഒരു ലക്ഷം ഡോളർ നൽകേണ്ടതില്ല.എച്ച് വൺ ബി വീസയുള്ളവർ രാജ്യത്തിനകത്തേക്കും പുറത്തേക്കും സാധാരണയെന്ന പോലെ യാത്ര ചെയ്യാം.

വരുന്ന വീസ ലോട്ടറി മുതൽക്കേ പുതിയ നടപടി ബാധകമാകുകയുള്ളു.ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.30 യ്ക്ക് മുമ്പ് തിരിച്ചെത്താൻ എച്ച് വൺബി വീസയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള ജീവനക്കാരോട് പല കമ്പനികളും നിർദ്ദേശിച്ചിരുന്നു.

Advertisement