യുഎന്‍. ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു എൻ രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക.രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 അംഗങ്ങളും വെടിനിർത്തലിനെ അനുകൂലിച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.ഇത് ആറാം തവണയാണ് രക്ഷാസമിതിയിൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്.
ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശം അംഗീകരിക്കുന്നതിലും പ്രമേയം പരാജയപ്പെട്ടെന്ന് അമേരിക്ക. അമേരിക്കയുടെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീൻ അംബാസിഡർ റിയാദ് മൻസൂർ.






































