തനിക്കെതിരെ നിലകൊള്ളുന്ന ടെലിവിഷൻ മാധ്യമങ്ങളുടെ ലൈസൻസ് നഷ്ടപ്പെട്ടേക്കാമെന്ന് ട്രംപ്.ജിമ്മി കിമ്മൽ ലൈവ് നിർത്തിയതിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.ടെലിവിഷൻ ശൃംഖലകളിൽ 97 ശതമാനവും തനിക്കെതിരായിട്ടും താൻ ഏഴ് ചാഞ്ചാട്ട സ്റ്റേറ്റുകളിൽ വിജയിച്ചെന്നും ട്രംപ്,ടെലിവിഷൻ ചാനലുകൾ തനിക്കെതിരെ മോശം പ്രചാരണമാണ് നൽകുന്നത്
അത്തരം ചാനലുകളുടെ ലൈസൻസ് നഷ്ടപ്പെട്ടേക്കാമെന്ന് ട്രംപ്. ബ്രിട്ടൻ സന്ദർശനത്തിനുശേഷം മടങ്ങവേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം






































