ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച് യൂറോപ്യൻ യൂണിയൻ. ഇസ്രയേലിന്റെ ഗസ യുദ്ധത്തിനുള്ള പ്രതികരണമായാണ് ഉപരോധ നിർദ്ദേശം. ഇസ്രയേലി വസ്തുക്കൾക്കുമേലുള്ള തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ എക്‌സിക്യൂട്ടീവ് ബോഡിയായ യൂറോപ്യൻ കമ്മീഷന്റെതാണ് നിർദ്ദേശം. തീവ്ര നിലപാടുള്ള ഇസ്രയേലി മന്ത്രിമാർക്കും ഹമാസിനെതിരെയും ഉപരോധത്തിന് ശിപാർശ
ഇസ്രയേലിന്റെ ഗസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമെന്നും യൂറോപ്യൻ യൂണിയൻ. ഉപരോധ നിർദ്ദേശം പാസ്സാക്കാനുള്ള പിന്തുണ 26 അംഗ യൂറോപ്യൻ കമ്മീഷന് ഇല്ലെന്നാണ് റിപ്പോർട്ടുകൾ
































