രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട വനിതാ ഡോക്ടർക്ക് വിലക്ക്

Advertisement

പുരുഷനായ രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനും മറ്റ് രോഗികളുമായി പ്രഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനും കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്. കാനഡയിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ വംശജയായ ഡോ.സുമൻ ഖുൽബെയ്ക്കാണ് മെഡിക്കൽ ലൈസൻസ് നഷ്ടപ്പെട്ടത്. ഡോ.സുമൻ ഖുൽബെ പ്രൊഫഷണൽ അതിരുകൾ ലംഘിച്ചുവെന്നും രോഗികളെ രോഗികളായി മാത്രം പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ (സിപിഎസ്ഒ) വ്യക്തമാക്കി.  പ്രൊഫഷണൽ ഡോക്ടർ-രോഗി ബന്ധം നിലനിർത്തുന്നതിനുപകരം ഡോ. ഖുൽബെ തന്റെ രോഗികളിൽ ചിലരെ സുഹൃത്തുക്കളായും ബിസിനസ്സ് പങ്കാളികളായും പോലും കണ്ടതായി കേസ് പരിശോധിച്ച അച്ചടക്ക സമിതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയാണെങ്കിലും ഡോക്ടർമാരും രോഗികളും തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ കർശനമായ സീറോ ടോളറൻസ് നയമാണ് സിപിഎസ്ഒ പിൻതുടരുന്നത്.

Advertisement