കാഠ്മണ്ഡു.നേപ്പാൾ സംഘർഷം:അക്രമം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം.അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് വീണ്ടും എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്ന് സൈന്യം.അത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് നേപ്പാളിനെയും നേപ്പാളി ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കും.എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.
ഇന്നലെ രാത്രി 10 മണിമുതൽ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു.
അതേസമയം നേപ്പാൾ അതിർത്തി ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.24 മണിക്കൂറും അതീവ ജാഗ്രത പാലിക്കാൻ യുപി ഡിജിപി രാജീവ് കൃഷ്ണ പോലീസിന് നിർദ്ദേശം നൽകി. അതിർത്തിയിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. പട്രോളിംഗും നിരീക്ഷണവും ശക്തിപ്പെടുത്തുത്തി.

































