മന്ത്രിമാർ രാജിവെയ്ക്കുന്നു
നേപ്പാളിൽ രണ്ടാം ദിനവും പ്രക്ഷോഭം ശക്തം
പ്രക്ഷോഭം ശക്തമായതോടെ ഇന്നും നേപ്പാളിലെ കാഠ്മണ്ഡുവിൽ കർഫ്യു തുടരുന്നു
കർഫ്യുവിനിടെ പാർലമൻ്റിന് മുന്നിൽ സമരക്കാർക്ക് നേരെ വെടിവെയ്പ്പ്
പ്രക്ഷോഭം തുടരുന്നതിനിടെ ആരോഗ്യമന്ത്രി രാജിവെച്ചു
നേരത്തെ ആഭ്യന്തര കൃഷി മന്ത്രിമാർ രാജിവെച്ചിരുന്നു
പ്രധാനമന്ത്രി രാജി വെയ്ക്കുന്നതുവരെ പ്രക്ഷോഭമെന്ന് സമരക്കാർ
നേപ്പാളിലെ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു
നേപ്പാളിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും നേപ്പാളിലെ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ
കലാപം അന്വേഷിക്കാൻ സമിതിയെ നിയമിച്ചതായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി
15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രധാനമന്ത്രി
































