വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയോ അർമാനി അന്തരിച്ചു.91 വയസ്സായിരുന്നു.അനാരോഗ്യം മൂലം ജൂണിൽ നടന്ന മിലാനിലെ മെൻസ് ഫാഷൻ വീക്കിൽ പങ്കെടുത്തിരുന്നില്ല.1975-ൽ ജോർജിയോ അർമാനി എസ്.പി.എ എന്ന പേരിൽ സ്വന്തം ഫാഷൻ ലേബൽ സ്ഥാപിച്ചു.
ആദ്യം പുരുഷന്മാരുടെ വസ്ത്രങ്ങളായിരുന്നു രൂപകൽപ്പന ചെയ്തത്.വനിതാ വസ്ത്രങ്ങളിലേക്കും ആഭരണങ്ങൾ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, ഹോം ഇന്റീരിയർ എന്നിവയിലേക്കും ബ്രാൻഡ് വികസിച്ചു.സെപ്തംബർ ആറിനും ഏഴിനും നടക്കുന്ന പൊതുപ്രദർശനത്തിനുശേഷം സംസ്‌കാരം നടക്കും
































