ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ അമേരിക്കക്ക് വ്യക്തമായ സന്ദേശം നൽകി ഇന്ത്യ- ചൈന – റഷ്യ സൗഹൃദം. ഷാങ് ഹായ്
ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ ഹ്രസ്വ ചർച്ച നടത്തി. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമെന്ന് പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏഷ്യ യിലെ വൻ ശക്തികൾ തമ്മിൽ പുതിയ സൗഹൃദം രൂപപ്പെടുന്നതിന്റ വ്യക്തമായ ദൃശ്യങ്ങളാണ് ഷാങ് ഹായ് സഹകരണ ഉച്ചകോടിക്കിടെ ടിയാൻ ജിനിൽ നിന്നും പുറത്ത് വരുന്നത്.ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി മോദി എത്തിയത് വ്ളാദിമിർ പുടിനൊപ്പം.
ഫോട്ടോ സെഷന് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ ഹ്രസ്വ ചർച്ച നടത്തി
ശേഷം പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻപിങുമായും പുടിനുമായും കാഴ്ച്‌ചപ്പാടുകൾ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
പുടിനെ ആലിംഗന ചെയ്യുന്ന ചിത്രവും പ്രധാന മന്ത്രി പങ്കുവച്ചു.ഉത്ഘാടന സമ്മേളന ത്തിനു ശേഷം ഉഭയ കക്ഷി ചർച്ചകൾക്കായി. മോദി യും പുടി നും യാത്ര തിരിച്ചതും ഒരേ കാറിൽ.
പുടിനുമായുള്ള സംഭാഷണങ്ങൾ എല്ലായ്പ്പോഴും ഉൾക്കാഴ്ച നൽകുന്നതാണ് എന്നും പ്രധാന മന്ത്രി പ്രതികരിച്ചു.





































