എമിലി ഇൻ പാരീസ് എന്ന നെറ്റ്ഫ്ലിക്സ് സീരിസിന്റെ സഹ സംവിധായകൻ ഡീഗോ ബോറെല്ല (47) സെറ്റിൽ കുഴഞ്ഞു വീണു മരിച്ചു. ഇറ്റലിയിലെ സെറ്റില്‍ വച്ചായിരുന്നു സംഭവം. വെനീസിലെ ഒരു ഹോട്ടലില്‍ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഡീഗോ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. അടുത്തിടെയാണ് ഇറ്റലിയെ സെറ്റിൽ ഡീഗോ ജോയിൻ ചെയ്തത്. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഡീഗോ പ്രവർത്തിച്ചിട്ടുണ്ട്.
മരണത്തെത്തുടര്‍ന്ന് ‘എമിലി ഇന്‍ പാരീസ് സീസണ്‍ അഞ്ചി’ന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു. ഡാരന്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ റൊമാന്റിക് കോമഡി ഡ്രാമ സീരീസ് ആണ് ‘എമിലി ഇന്‍ പാരീസ്’.
































