ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കും പാക് പ്രധാന മന്ത്രി ഷെഹ് ബാസ് ഷെരീഫ്.സൈനിക മേധാവി അസിം മുനീറും, മുൻ വിദേശ കാര്യ മന്ത്രി ബി ലാവൽ ഭൂട്ടോയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ പ്രകോപന പരാമർശങ്ങൾ നടത്തിയിരുന്നു.
സിന്ധു നദീ ജല കരാറു മായി ബന്ധപ്പെട്ടാണ് പാക് പ്രധാന മന്ത്രി ഷെ ഹ് ബാസ് ഷെരീഫ് ഇന്ത്യ ക്കെതിരെ പ്രകോപന പരാമർശം നടത്തിയത്.പാകിസ്ഥാന്റെ ഒരു തുള്ളി വെള്ളം പോലും കവരാൻ ഇന്ത്യയെ അനുവദിക്കില്ല എന്ന് പാക് പ്രധാന മന്ത്രി പറഞ്ഞു.
സിന്ധു. നദി യിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കും.ഇന്ത്യയെ വീണ്ടും പാഠം പഠിപ്പി ക്കുമെന്നും, ഇന്ത്യക്ക് ചെവി അടച്ചിരിക്കേണ്ടി വരുമെന്നുമാണ് ഷെഹ്ബാസ് ഷെരീഫിന്റ ഭീഷണി.
ഇസ്ലാമാ ബാദി ലെ ഒരു ചടങ്ങിൽ വച്ചാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഈ പരാമർശം.സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ ഇന്ത്യക്ക് എതിരെ യുദ്ധം ചെയ്യുമെന്ന് പാക് മുൻ വിദേശ കാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
യു എസ് സന്ദർശനത്തിനിടെ പാക് സൈനിക മേധാവി അസിം മുനീർ മുഴക്കിയ ആണവ ഭീഷണിക്ക്.
ഭീഷണി വിലപ്പോവില്ലെന്നും, രാജ്യ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്ക് അറിയാമെന്നും വിദേശ കാര്യ മന്ത്രാലയം മറുപടി നൽകിയിരുന്നു.






































