പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയും ഡീസലിന് വില വര്‍ദ്ധിപ്പിച്ചും യുഎഇ

Advertisement

യുഎഇയിൽ ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയും ഡീസലിന് വില വര്‍ദ്ധിപ്പിച്ചുമാണ് പുതിയ നിരക്കിന്റെ പ്രഖ്യാപനം. പെട്രോള്‍ ലിറ്ററിന് ഒരു ഫില്‍സിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ ഡീസല്‍ ലിറ്ററിന് പതിനഞ്ച് ഫില്‍സ് കൂട്ടുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും.


യുഎഇ ഊര്‍ജ്ജമന്ത്രാലത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 69 ഫില്‍സാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില. ജൂലൈ മാസം ഇത് 2 ദിര്‍ഹം 70 ഫില്‍സായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 57 ഫില്‍സായി വില കുറഞ്ഞു.

Advertisement