ആറ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണ

182
Advertisement


ബ്രസിലിയ. ഭീകരവാദത്തിനെതിരായ യോജിച്ച പോരാട്ടം, പ്രതിരോധ കയറ്റുമതി എന്നിവ
ഉൾപ്പടെ ആറ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രസീൽ പ്രസിഡന്റും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്
ഇരുരാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തിപെടുത്താൻ തീരുമാനമായത്. നരേന്ദ്ര മോദിക്ക് പരമോന്നത
സിവിലിയൻ ബഹുമതി നൽകി ബ്രസീൽ ആദരിച്ചു.

അമേരിക്കയുമായുള്ള വ്യാപാര ബന്ധം അനിശ്ചിതത്വത്തിലാവുകയും ചൈനയുടെ വെല്ലുവിളി തുടരുകയും
ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്ലോബൽ സൌത്ത് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം.
ബ്രസീൽ പ്രസിഡൻറുമായി  നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം,
പ്രതിരോധം, സുരക്ഷ, ആരോഗ്യം, ഔഷധങ്ങൾ, ബഹിരാകാശം,
പുനരുപയോഗ ഊർജം, ഭക്ഷ്യ, ഊർജ്ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം,
തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ
20 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു.
ബ്രസീലിയയിലെ അൽവോറഡ കൊട്ടാരത്തിൽ 114 കുതിരകളുടെ
പരേഡോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബ്രസീലിലെ പരമോന്നത
സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്” നൽകി ആദരിച്ചു

Advertisement