ബ്രിക്സ് ഉച്ചകോടിയിൽ കോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി

Advertisement

റിയോ ഡി ജനീറോ.17 മത് ബ്രിക്സ് ഉച്ചകോടിയിൽ കോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ഉച്ചകോടിക്കായി റിയോ ഡി ജനീറോയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി.
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല ഡ സിൽവയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം പ്രതിരോധം ഊർജ്ജം സാങ്കേതികവിദ്യ ആരോഗ്യമുൾപ്പെടെ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും
തമ്മിലുള്ള ഉപയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ഉണ്ടാകും. ഉച്ചകോടിക്കിടെ നിരവധി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.ബ്രിക്സ് ഉച്ചകോടിയിൽ റഷ്യയും ചൈനയും തങ്ങളുടെ പ്രധാന നേതാക്കളെ അയക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Advertisement