ആഗോള ഭരണത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യം,ഘാന പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

60
Advertisement

അക്ര. ആഗോള ഭരണത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യമെന്ന് ഘാന പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഭീകരവാദത്തിനെതിരെ ഘാനയുമായി സഹകരിച്ചു നീങ്ങാന്‍ പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇന്ന് പ്രധാന മന്ത്രി മോദി ട്രിനിഡാഡ്-ടൊബാഗോ സന്ദർശിക്കും.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ആഗോള ക്രമം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

ആഗോള വളർച്ചയിൽ ഞങ്ങൾ 16% ഇന്ത്യയുടെ സംഭാവനയാണ്,ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യയ്ക്കുണ്ടെന്നും,ലോകത്തിന്റെ ഔഷധശാലയായി ഇന്ത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി.

കഴിഞ്ഞ ദിവസം ഘാന പ്രസിഡന്റ് ജോൺ മഹാമ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. പുരസ്‌കാരം നല്‍കിയതിന് ഘാനയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യയും ഘാനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ എന്നിവയ്ക്കായി ഈ ബഹുമതി സമര്‍പ്പിക്കുന്നുവെന്ന് മോദി.

ഘാന പ്രസിഡന്റ് ജോൺ മഹാമ യുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ,ഇരു രാജ്യങ്ങളും നാല് ധാരണ പത്രങ്ങളിൽ ഒപ്പു വച്ചു. സാംസ്‌കാരിക വിനിമയം, സ്റ്റാൻഡേർഡൈസേഷൻ – സർട്ടിഫിക്കേഷൻ, മെഡിക്കൽ വിദ്യാഭ്യാസം,ഉഭയകക്ഷി സഹകരണം എന്നിവയിൽ ആണ് ധാരണ പത്രങ്ങൾ.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഘാന പ്രസിഡന്റ് മഹാമയുമായുള്ള ചർച്ചകളിലിൽ തീര്യമാനിച്ചതായി പ്രധാനമന്ത്രി മോദി.2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി, ഇന്ന് ട്രിനിഡാഡ്-ടൊബാഗോ യിൽ എത്തും.

Advertisement