ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇപ്പോള്‍ യുഎഇ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കി. പലര്‍ക്കും വിസ ലഭിക്കാന്‍ എടുക്കുന്ന കാല താമസം പലപ്പോഴും യാത്രകള്‍ പലപ്പോഴും വൈകാനും മുടങ്ങാനും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാന്‍ കൂടിയാണ് യുഎഇ സര്‍ക്കാര്‍ പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്. വിസയില്ലാതെ യുഎയിലേക്ക് യാത്ര ചെയ്ത ശേഷം എയര്‍പോര്‍ട്ടില്‍ നിന്ന് വിസ എടുക്കാന്‍ കഴിയുന്നതാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം. നമ്മള്‍ യാത്ര പുറപ്പെടും മുന്‍പ് https://smart.gdrfad.gov.ae എന്ന വെബ്‌സൈറ്റിലൂടെ ആദ്യം വിസയ്ക്ക് വേണ്ടി അപേക്ഷിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ 253 ദിര്‍ഹം ഫീസായി അടയ്ക്കണം.
രേഖകള്‍ കൃത്യമാണെങ്കില്‍ 48 മണിക്കൂറിനകം നമുക്ക് വിസ ലഭിക്കും. 14 ദിവസത്തേക്കാണ് ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. പിന്നീട് ആവശ്യമാണെങ്കില്‍ 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. നേരത്തെ വിമാനത്താവളത്തില്‍ മര്‍ഹബ സെന്ററില്‍ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്നു. ഇപ്പോള്‍ ആ സൗകര്യം ലഭ്യമല്ല.
പക്ഷെ, എല്ലാം ഇന്ത്യക്കാര്‍ക്കും ഈ അവസരം പ്രയോജപ്പെടുത്താനാകില്ല. പകരം യു എസ് , യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, യു കെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കാണ് ഈ അവസരം ലഭ്യമാകുക. യുഎസ് ഗ്രീന്‍കാര്‍ഡ്, റസിഡന്‍സ് വിസ, യുകെ, യൂറോപ്യന്‍ യൂണിയന്‍ വിസ ഉള്ള ഇന്ത്യക്കാര്‍ക്കാണ് വിസ ഓണ്‍ അറൈവലിന് നിലവില്‍ അനുമതിയുള്ളൂ.
Home News International വിസ ലഭിക്കാന്‍ എടുക്കുന്ന കാല താമസം ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനവുമായി യുഎഇ...