മുംബൈ.ആഴക്കടലില്‍ വീണ്ടും ചരക്കുകപ്പലില്‍ വന്‍ തീപിടിത്തം. ഗള്‍ഫ് ഓഫ് ഒമാനില്‍ എണ്ണ ടാങ്കറിന്‍റെ എന്‍ജിന്‍ റൂമിലടക്കം തീപടര്‍ന്നു. കപ്പല്‍ ജീവനക്കാരില്‍ 14 പേര്‍ ഇന്ത്യക്കാരാണ്. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ഗുജറാത്തിലെ കണ്ട്‌ലയില്‍നിന്ന് ഒമാനിലെ ഷിനാസ് തീരത്തേക്ക് പുറപ്പെട്ട കപ്പലാണിത്. നാവികസേനയുടെ സംഘം എണ്ണടാങ്കറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഐഎന്‍എസ് തബാറെന്ന പടക്കപ്പല്‍ തീപിടിച്ച എണ്ണ ടാങ്കറിന് സമീപമെത്തി. തൽവാർ ക്ലാസ് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന ഈ കപ്പലില്‍നിന്ന് ഹെലികോപ്റ്ററിലും സ്പീഡ് ബോട്ടുകളിലുമായി നാവികേസനയുടെ രക്ഷാസംഘം എണ്ണക്കപ്പലില്‍ ഇറങ്ങി. നാവികസേനയുടെ 13 അംഗങ്ങള്‍ എണ്ണക്കപ്പലില്‍ ഇറങ്ങി തീ അണയ്ക്കുന്ന ദൗത്യത്തില്‍ പങ്കെടുക്കുകയാണ്.