ചൈനയിൽ തകർന്ന പാലത്തിൽ തൂങ്ങിക്കിടക്കുന്ന കാർഗോ ട്രക്കിന്റെ വീഡിയോയാണ് കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ ഗ്വിഷൗ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് പാലം തകർന്നത്. അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണം. സിയാമെൻ-ചെങ്‌ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലത്തിലാണ് സംഭവം. ട്രക്ക് മാത്രമായിരുന്നു ആ സമയം പാലത്തിലുണ്ടായിരുന്നത്.
തകർന്ന പാലത്തിന്റെ അറ്റത്ത് അപകടകരമായ നിലയിൽ ട്രക്കിന്റെ ക്യാബിൻഭാഗം തൂങ്ങിക്കിടന്നതും അതിനുള്ളിലുള്ള ഡ്രൈവറേയും ദൃശ്യങ്ങളിൽ കാണാം. ട്രക്കിന് മുകളിൽ ഏണി വെച്ച് കയറിയ അഗ്നിശമന സേനാംഗങ്ങൾ അതിസാഹസികമായാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ല.
യു ഗുഓചുൻ എന്നയാളാണ് ട്രക്ക് ഓടിച്ചിരുന്നത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. പാലം തകർന്നതും പിന്നീടുണ്ടായ അവിശ്വസനീയ രക്ഷപ്പെടലിനേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
https://x.com/Reuters/status/1937547516255625722?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1937547516255625722%7Ctwgr%5E56c988b70958cb323a5215bc56aabd03ba62fee9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-32898320493686368660.ampproject.net%2F2505300108000%2Fframe.html