ഇസ്രയേലിനെതിരെ ഇറാന്‍ നേടിയത് മഹാവിജയമെന്ന് ഖമനയി

41
Advertisement

ഇസ്രയേലിനെതിരെ ഇറാന്‍ നേടിയത് മഹാവിജയമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. ഇറാന്‍റെ ധീരസൈന്യത്തെ അഭിനന്ദിക്കുന്നതായി സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ഖമനയി വ്യക്തമാക്കി. ഭാവിയില്‍ ഏതെങ്കിലുമൊരു രാഷ്ട്രം ഇറാനെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യുഎസ് സൈനിക ശക്തിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സൈന്യമാണ് ഇറാന്‍റേതെന്നും ഖമനയി തുറന്നടിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷമുള്ള ഖമനയിയുടെ ആദ്യ പ്രതികരണമാണിത്. 

ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. സത്യം മറച്ച് പിടിക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യം
ആണവായുധം ഇറാന്‍ ഉണ്ടാക്കുന്നുവെന്നും, മിസൈലുകള്‍ വികസിപ്പിക്കുന്നുവെന്നും മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുമെന്നും ഇറാന്‍ ആര്‍ക്കും കീഴടങ്ങില്ലെന്നും ഖമനയി പറഞ്ഞു.

Advertisement