അഭിമാനമായി ശുഭാംശു ശുക്ല ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ

218
Advertisement

ഫ്ലോറിഡ: ഇടത് തോളിൽ ഇന്ത്യൻ ദേശീയ പതാകയേന്തി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു പറന്നിറങ്ങി. പെഗ്ഗിവിറ്റ്സൻ (യു എസ് ) ആണ് സംഘത്തിൽ നിന്ന് ആദ്യം ഇറങ്ങിയത്. തൊട്ട് പിന്നാലെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും ചരിത്രത്തിലേക്ക് പറന്നിറങ്ങിയതോടെ 140 കോടിയിലേറെ ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയർന്നു.  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യാക്കാരനായി ശുഭാംശു ശുക്ല ചരിത്രത്തിലിടം നേടി.

ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്‌എസില്‍ ഡോക്ക് ചെയ്തത്.നിശ്ചയിച്ചതിലും അരമണിക്കൂർ മുമ്പ് തന്നെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു.ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 പേരുണ്ട്.

Advertisement