മിസൈലിൽ നിന്ന് രക്ഷവേണം, ഇസ്രയേലിൽ ഭൂഗർഭ റെയിൽ സ്റ്റേഷനുകളിൽ അഭയം തേടി ജനങ്ങള്‍

Advertisement

ജെറുസലേം: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമായി ഇസ്രയേലിലെ ജനങ്ങള്‍ ഭൂഗര്‍ഭ റെയില്‍ സ്റ്റേഷനുകളില്‍ അഭയം തേടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണ മുന്നറിയിപ്പ് വന്നുകഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നത് നിരവധി പേരാണ്. ഒരു രാത്രി കഴിച്ചുകൂട്ടുന്നതിനുള്ള ഒരുക്കത്തോടെയാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്.

ആക്രമണ മുന്നറിയപ്പ് സൈറണ്‍ മുഴങ്ങിക്കഴിഞ്ഞാല്‍ ഷെല്‍ട്ടറുകള്‍ തേടി ഓടുന്നവര്‍ക്ക് ഭൂഗര്‍ഭ ലൈറ്റ് റെയില്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികാശ്വാസമാണ്. കിടക്കകളും എയര്‍ ബാഗുകളും ഇടവേളകളില്‍ കഴിക്കുന്നതിനായി ലഘുഭക്ഷണവുമൊക്കെയായാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു.

Advertisement