യൂറോമില്യന്‍സ് ടിക്കറ്റ് നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് അടിച്ചത് അയര്‍ലന്‍ഡില്‍ വിറ്റുപോയ ടിക്കറ്റിന്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലോട്ടറി തുകയായ 2483 കോടി രൂപയാണ് ടിക്കറ്റിന് അടിച്ചതെന്ന് അയര്‍ലന്‍ഡിലെ നാഷണല്‍ ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ യൂറോ മില്യന്‍സ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുകകളിലൊന്നായ 250 മില്ല്യന്‍ യൂറോ ആണ് അടിച്ചത്.
2483, 97,50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്ല്യമായ തുകയാണ് വിജയിക്ക് ലഭിക്കുക. എന്നാല്‍ അയര്‍ലന്‍ഡിലെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വാങ്ങിയവര്‍ ഭാഗ്യ നമ്പരുകള്‍ ഒത്തു നോക്കി നാഷണല്‍ ലോട്ടറി വകുപ്പിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്കി സ്റ്റാര്‍സ് 3 ഉം 5 ഉം ഉള്ള 13, 22, 23, 44, 49 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്പോട്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളില്‍ വിജയികള്‍ക്ക് സമ്മാനം സ്വന്തമാക്കാന്‍ കഴിയും.യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്ന ലോട്ടറിയാണ് യൂറോമില്യന്‍സ്.
Home News International ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക…2483 കോടി; പക്ഷേ കോടീശ്വരന്‍ കാണാമറയത്ത്