ടെൽ അവീവ് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്റെ അതിരൂക്ഷ മിസൈല്‍ ആക്രമണം. അഞ്ചോളം സ്ഥലങ്ങളില്‍ മിസൈല്‍ പതിച്ചു.
ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയണ്‍ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈല്‍ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു.
ഇസ്രയേല്‍-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെല്‍ അവീവില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെല്‍അവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയണ്‍ഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകള്‍ അയണ്‍ ഡോം ഭേദിത്ത് ഇസ്രയേലില്‍ പതിച്ചു.