അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് ഏകദേശം 34 ലക്ഷം രൂപ (ഒന്നര ലക്ഷം ദിര്‍ഹം). മലയാളിയായ വിഷ്ണു ഉണ്ണിത്താനാണ് നറുക്കെടുപ്പില്‍ ഭാഗ്യം ലഭിച്ചത്.
പെരുന്നാള്‍ അവധി ദിവസങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായി എടുത്ത ടിക്കറ്റിന് ആണ് സമ്മാനം ലഭിച്ചത്. അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സീരീസ് 276-ലാണ്(ടിക്കറ്റ് നമ്പര്‍ 090494) വിഷ്ണുവിന് സമ്മാനം അടിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിഷ്ണു സെയില്‍സ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എല്ലാ മാസവും ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്ന് വിഷ്ണു പറഞ്ഞു. സുഹൃത്താണ് വിഷ്ണുവിനോട് ബിഗ് ടിക്കറ്റ് വാങ്ങാന്‍ പറഞ്ഞതെന്നും വിഷ്ണു പറഞ്ഞു.
Home News International അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 34 ലക്ഷം രൂപ
































