പ്രതിമ കണ്ട് വസീം അക്രം പോലും തല കറങ്ങി വീണിരിക്കാം… ഇതെന്ത് അക്രമം എന്ന് ആരാധകർ

Advertisement

പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രമിന് ആദരമര്‍പ്പിക്കാനായി പാകിസ്ഥാനിലെ നിയാസ് സ്റ്റേഡിയത്തിന് പുറത്ത് ഒരു പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. എന്നാല്‍ ആദരമര്‍പ്പിക്കാന്‍ ചെയ്ത പ്രവൃത്തി ട്രോളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിചിത്ര രൂപത്തിലുള്ള അക്രത്തിന്റെ പ്രതിമയാണ് ട്രോളുകളേറ്റുവാങ്ങിയത്. വികലമായ മുഖത്തോടെയുള്ള പ്രതിമ കണ്ട ആരാധകർ, ഇതെന്ത് അക്രമമെന്ന് ഒന്നടങ്കം ചോദിക്കുകയാണ്. 1999 ലോകകപ്പിലെ ജേഴ്സിയിലുള്ള അക്രത്തിന്റെ ബൗളിങ് ആക്ഷനിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.
പ്രതിമ ആരുടേതാണെന്നറിയാന്‍ പേരെഴുതിവെക്കേണ്ട അവസ്ഥയാണ്. അത്രയ്ക്ക് വികലമാണ് പ്രതിമ. 2025 ഏപ്രിലിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നതെങ്കിലും ഇപ്പോഴാണ് വികലമായ രൂപത്തിന്റെ പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രതിമ കണ്ട് വസീം അക്രം പോലും തല കറങ്ങി വീണിരിക്കാമെന്ന കമന്റുകളാണ് സോഷ്യൽ‌ മീഡിയയില്‍ ഉയരുന്നത്.

Advertisement