ജറുസലം: ഇസ്രയേൽ ബോംബാക്രമണത്തിൽ തന്റെ 10 മക്കളിൽ ഒൻപതു പേരും വെന്തൊടുങ്ങുമ്പോൾ ഡോ.അലാ നജ്ജർ വീട്ടിൽ അവർക്കരികിൽ ഉണ്ടായിരുന്നില്ല. നാസർ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധയായ ഡോ.അലാ അവിടെ, യുദ്ധത്താലും രോഗത്താലും വേദനിക്കുന്ന കുഞ്ഞുങ്ങൾക്കു മരുന്നിലൂടെ ആശ്വാസമാകുകയായിരുന്നു.
ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 10 കുട്ടികളടക്കം 79 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ആശുപത്രി മോർച്ചറികളിൽ നിന്നുള്ള കണക്കാണിത്. തെക്കൻ ഗാസയിൽ ഭക്ഷ്യധാന്യം വാങ്ങാനെത്തിയവർക്കു നേരെയുണ്ടായ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.