പാകിസ്ഥാൻ സേന കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ വിട്ടയച്ചു

Advertisement

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് ബന്ധം വഷളായിരുന്നപ്പോൾ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തിരുന്ന ബി.എസ്.എഫ് ജവാനെ വിട്ടയച്ചു. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. 182-ാം ബറ്റാലിയൻ കോൺസ്റ്റബിളായ പി.കെ സിങ്ങിനെയാണ് പഞ്ചാബ് അതിർത്തിയിൽവെച്ച് പാക് റഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്.ഇന്ന് രാവിലെ 10.30 ന് പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ വെച്ച് ഇന്ത്യൻ സേനയ്ക് ജവാന്നെ പാകിസ്ഥാൻ കൈമാറുകയായിരുന്നു.
ഇരുരാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള സ്ഥലത്ത് കർഷകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ പി.കെ. സിങ് അതിർത്തി കടക്കുകയായിരുന്നു. ഇയാൾ കർഷകർക്കൊപ്പം നിൽക്കവേ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നോ മാൻസ് ലാൻഡിൽ കർഷകർ വിളയെടുക്കുന്നുണ്ടായിരുന്നു. ഇവർക്ക് നിർദ്ദേശം നൽകി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാകിസ്താന്റെ ഭാഗത്തേക്ക് കടന്നത്.