ന്യൂ ഡെൽഹി : പാകിസ്ഥാനിൽ ആഭ്യന്തര അട്ടിമറി . ബലുകിസ്ഥാനിലെ ക്വറ്റയിൽ നിന്ന് പാക് പട്ടാളത്തെ തുരത്തി ബലു ചിസ്ഥാൻ ലിബറേഷൻ ആർമി.ക്വറ്റയുടെ നിയന്ത്രണം ബി എൽ എ ഏറ്റെടുത്തു. പാകിസ്ഥാനിലെ പട്ടാള മേധാവിയെ മാറ്റി. പട്ടാള മേധാവിയെപ്പറ്റി യാതൊരു വിവരവും ഇല്ല.പാകിസ്ഥാനിലെ പ്രധാനപ്പെട്ട 12 സ്ഥലങ്ങളിൽ ഇന്ത്യൻ സേന തിരിച്ചടി നൽകി. ഇന്ന് രാത്രി 8 മണിയോടെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നായിരുന്നു ആദ്യ അതിക്രമം ഉണ്ടായത്.ഇന്ത്യയിലെ സൈനീക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് പാകിസ്ഥാൻ തൊടുത്ത് വിട്ട ഡ്രോണുകൾ ആകാശത്ത് വെച്ച് തന്നെ ഇന്ത്യ തകർത്തു.ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ 33 മിനിട്ടാണ് തുടർച്ചയായാഡ്രോൺ ആക്രമണം നടത്തിയത്.അതെല്ലാം അന്തരീക്ഷത്തിൽ വെച്ച് തന്നെ ഇന്ത്യൻ സേന തകർത്തു. കറാച്ചിയിൽ ഐഎൻഎസ് വിക്രാന്ത് തുറമുഖത്ത് വൻ അഗ്നിവർഷം നടത്തിയതിനെ തുടർന്ന് തുറമുഖം തകർത്തു.
Home News Breaking News പാകിസ്ഥാനിലെ പാട്ടാള മേധാവിയെ മാറ്റി; ക്വറ്റയുടെ ഭരണം പിടിച്ച് ബി എൽ എ, പാക് സേന...