പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ; ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു, ഓപ്പറേഷൻ സിന്ദൂർ തുടരുന്നു

1157
Advertisement

ന്യൂ ഡെൽഹി : ഇന്ത്യയ്ക്ക് നേരെ ജമ്മുവിലെ ജനവാസ മേഘലയിൽ പാകിസ്ഥാൻ നടത്തിയ
ഷെല്ലാക്രമണത്തിന് ചുട്ട മറുപടി നൽകി രാജ്യം . ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായി തകർത്തു. ഓപ്പറേഷൻ
സിന്ദൂറിലൂടെയാണ് രാജ്യം ഇതിന് മറുപടി നൽകിയത്. ഇന്ന് രാവിലെ മുതൽ ലാഹോറിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഫോടനം നടന്നിരുന്നു.എന്നാൽ ഇതിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിരുന്നില്ല. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അല്പം മുമ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് അറിയിച്ചത്. ഇന്ത്യയാണ് പാകിസ്ഥാൻ്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതതായും അറിയിച്ചത്. ഇന്നലെ രാത്രി രാജ്യത്തിൻ്റെ സൈനീക ശക്തിക്ക് നേരെ പാക്കിസ്ഥാൻ ആക്രമണത്തിന് മുതിർന്നിരുന്നുവെങ്കിലും സമയോചിതമായി ഇന്ത്യൻ സേന അത് തകർത്തിരുന്നു.പാകിസ്ഥാൻ ഡ്രോണും മിസൈലും ഉപയോഗിച്ച് നടത്തിയ ആക്രമണമാണ് ഇന്ത്യൻ സേന തകർത്തത്.

Advertisement