കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ അബ്ദുൾ റൗഫ് അസ്സർ ‘ഓപ്പറേഷൻ സിന്ദൂറി’ൽ കൊല്ലപ്പെട്ടു

Advertisement

ന്യൂ ഡെൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദിൻ്റെ സുപ്രീം കമാൻഡറും കൊടുംഭീകരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി വിവരം. കാണ്ഡഹാർ വിമാന റാഞ്ചൽ പ്രതിയായ ഇയാൾ പതിനഞ്ച് ഏക്കറോളം വരുന്ന ജെയ്ഷേയുടെ ട്രെയിനിംഗ് താവളത്തിലായിരുന്നു ഉണ്ടായിരുന്നത്.പഹൽഗാം ആക്രമണത്തിൻ്റെ മുഖ്യ സുത്രധാരനായ മസൂദ് അസറിൻ്റെ സഹോദരനാണ് ഇയാൾ. തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണ ത്തിൽ ജെയ്ഷേയുടെ ആസ്ഥാനമാണ് തകർന്നടിഞ്ഞത്.മുഹമ്മദ് അസൂറിൻ്റെ 13 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നതായി നേരെത്തെ വിവരം ലഭിച്ചിരുന്നു.എന്നാൽ സുപ്രീം കമാൻഡറും കൊടുംഭീകരനുമായ അബ്ദുൾ റൗഫ് അസ്സർ കൊല്ലപ്പെട്ട വിവരം അല്പം മുമ്പാണ് ലഭ്യമാണ്.

Advertisement