ന്യൂഡെൽഹി :വിടവാങ്ങിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു നാളെ വത്തിക്കാനിലേക്ക് തിരിക്കും. മാർപ്പാപ്പയ്ക്ക് രാഷ്ട്രത്തിൻ്റെ ആദരം അർപ്പിക്കുന്ന രാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പുറപ്പെടുന്നത്.സംസ്ക്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിൽ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറ് ഉൾപ്പെടെ രണ്ട് ലക്ഷത്തോളം പേർ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് വിവരം.
Home News Breaking News ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്ക്കാരത്തിൽ പങ്കെടുക്കാൻ രാഷ്ടപതി നാളെ വത്തിക്കാനിലേക്ക്