ഇസ്ലാമാബാദ്: പഹല്‍ഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളില്‍ ഇന്ത്യക്കാർ പാകിസ്താൻ വിടണം
ഇന്ത്യൻ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം.
നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകള്‍ക്ക് യാത്രാ അനുമതിയില്ല. വാഗാ അതിർത്തിയും പാകിസ്താൻ അടച്ചു. സിന്ധു നദീജല കരാർ താല്‍ക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താൻ നിഷേധിച്ചു. 240 ദശലക്ഷം പാകിസ്ഥാനികളുടെ ജീവനാഡിയാണിതെന്ന് പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ നടപടി യുദ്ധസമാനമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പാകിസ്താൻ പറഞ്ഞു.
അതേസമയം അറബിക്കടലില്‍ ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെ മിസൈല്‍ പരീക്ഷണത്തിന് പാകിസ്താനും ഒരുങ്ങി. ഇന്നോ നാളെയോ പരീക്ഷണം നടത്തും. പാക്കിസ്ഥാൻ എതിരായ നടപടി ലോകരാജ്യങ്ങളോട് ഇന്ത്യ വിശദീകരിച്ചു. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കി. പാകിസ്താനെ നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.