മൂന്ന് ദിവസത്തെ ശ്രീ ലങ്കൻ സന്ദര്‍ശനത്തിനായി ലങ്ക യിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച ശ്രീലങ്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.
കൊളോംബയിലെ സ്വീകരണത്തിന് മോദി നന്ദി അറിയിച്ചു. ശ്രീലങ്കിയിലെ പരിപാടികള്‍ക്കായി കാത്തിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു. ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കും.