മോദിയുടെ ശ്രീലങ്ക സന്ദർശനം ഏപ്രിൽ അഞ്ചിന്

105
Advertisement

ന്യൂ‍ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ അഞ്ചിന് ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡൻറ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദർശന തീയതി വെള്ളിയാഴ്ച വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചപ്പോൾ ഉണ്ടാക്കിയ കരാറുകളിൽ അന്തിമ തീരുമാനമെടുക്കുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്.

സന്ദർശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപൂർ സോളാർ പവർ സ്റ്റേഷൻ മോദി ഉദ്ഘാടനം ചെയ്യും. സിലോൺ ഇലക്ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻടിപിസിയും ചേർന്ന് 2023 ലാണ് 135 മെഗാവാട്ട് സൗരോർജനിലയം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്.

Advertisement