ഇന്ത്യക്കാര്‍ അത്രയ്ക്ക് ഹാപ്പിയല്ല; ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം ഏറെ താഴെ

Advertisement

ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം ഏറെ താഴെയായിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട 143 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 118 ആണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. യുദ്ധഭീതിയൊഴിയാത്ത യുക്രൈനിനും പാകിസ്താനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. മാത്രവുമല്ല ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ വലിയ സന്തോഷ അസമത്വമുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണവും ഫിന്‍ലന്‍ഡ് തന്നെയാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യം. ഇത് തുടര്‍ച്ചയായി 8-ാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്വന്തം ജീവിതത്തില്‍ സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, അവസര സമത്വം, സഹജീവികളോടുള്ള ഇടപെടല്‍, അഴിമതി, സാമൂഹ്യ സുരക്ഷ തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും താഴെ.