ഹിസ്ബുല്ലയുടെ കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേൽ,വ്യോമാക്രമണത്തിൽ യെമനിലെ വൈദ്യുതി നിലയവും തുറമുഖവും തകർന്നു

232
Advertisement

റാസ് ഇസ.ഇസ്രയേൽ സേനയുടെ  വ്യോമാക്രമണത്തിൽ യെമനിലെ വൈദ്യുതി നിലയവും തുറമുഖവും തകർന്നു.
നാലു പേർ കൊല്ലപ്പെട്ടു.


പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുമെന്ന കണക്ക്‌ കൂട്ടലിൽ മേഖലയിൽ ആകാശപ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുവാൻ അമേരിക്ക നീക്കം തുടങ്ങി.
സാഹചര്യം മുതലെടുത്ത്‌ നിഴൽ യുദ്ധം നടത്തുവാൻ ഇറാനെ അനുവദിക്കില്ലെന്ന് പെന്റഗൺ
ഹിസ്ബുല്ലയുടെ കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേൽ
ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം

– യെമനിലെ റാസ് ഇസ , ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് വ്യോമാക്രമണം.- യെമനിലെ വൈദ്യുത നിലയങ്ങൾക്ക് നേരെയും ആക്രമണം .
– ഹൂതികൾ ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെ ആണ് ഇസ്രയേലിന്റെ തിരിച്ചടി .
-ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു .-ബെയ്റൂത്തിൽ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 105 പേർ കൊല്ലപ്പെട്ടു .
-ബെക്ക താഴ്‌വരയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

Advertisement