മൈതാനത്ത് വീണ്ടും മിശിഹയുടെ കണ്ണുനീർ; ഡഗ് ഔട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് മെസി

830
Advertisement

ന്യൂഫുട്‌ബോൾ ആരാധകർക്ക് നൊമ്പരമായി കോപ അമേരിക്ക ഫൈനൽ മത്സരത്തിലെ മെസിയുടെ കണ്ണുനീർ. തോൽവിയുടെ വേദനയോ വിജയാഹ്ലാദമോ ആയിരുന്നില്ല കണ്ണുനീരിന്റെ പിന്നിൽ. കൊളംബിയക്കെതിരായ ഫൈനൽ മത്സരത്തിനിടെ പരുക്കേറ്റ് മൈതാനം വിടേണ്ട വന്നതായിരുന്നു സൂപ്പർ താരത്തിന് സഹിക്കാനാകാതെ പോയത്.

കിരീടപോരാട്ടം അത്യധികം വാശിയോടെ പുരോഗമിക്കുന്നതിനിടെ മത്സരത്തിന്റെ 66ാം മിനിറ്റിലാണ് പരുക്കിനെ തുടർന്ന് മെസി മൈതാനം വിട്ടത്. ആദ്യ പകുതിയിൽ വലച്ച പരുക്ക് രണ്ടാം പകുതിയിലും തുടർന്നതോടെയാണ് താരം മടങ്ങിയത്.

കണ്ണീരോടെ കളിക്കളത്തിൽ നിന്നിറങ്ങിയ മെസി ഡഗ് ഔട്ടിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് നീറ്റൽ സമ്മാനിക്കുന്നതായിരുന്നു മെസിയുടെ കരച്ചിൽ. ടൂർണമെന്റിലെ ഭൂരിഭാഗം സമയവും കാലിലെ പരുക്ക് മെസിയെ അലട്ടിയിരുന്നു.

Advertisement