കൊല്ലം∙ പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണു മരിച്ചത്. ഭർത്താവ് റെജിയെ (43) ഗുരുതര പരുക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരവൂർ-പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ വച്ചായിരുന്നു അപകടം.
ചിഞ്ചുവും ഭർത്താവ് റെജിയും ചിറക്കര റോഡിൽ നിന്ന് പരവൂർ-പാരിപ്പള്ളി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ മറ്റൊരു സ്കൂട്ടറിലും തട്ടിയിരുന്നു.
Also Read:






























