Home News Breaking News വിജയ് യുടെ സിനിമ ജീവിതത്തിലെ നിർണായക ചിത്രം ‘ജനനായകന്‍’ റിലീസിന് മുൻപെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍...

വിജയ് യുടെ സിനിമ ജീവിതത്തിലെ നിർണായക ചിത്രം ‘ജനനായകന്‍’ റിലീസിന് മുൻപെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

Advertisement

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ‘ജനനായകന്‍’ എന്ന ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ നടന്ന ഈ വന്‍ ചോര്‍ച്ച സിനിമാ നിര്‍മ്മാതാക്കളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. പൈറേറ്റഡ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ പൂര്‍ണ്ണരൂപം ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം.

സിനിമയുടെ തുടക്ക ഭാഗവും ക്ലൈമാക്‌സ് രംഗങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആദ്യം സിനിമയുടെ ആദ്യ അഞ്ച് മിനിറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൂര്‍ണ്ണരൂപം പല ഭാഗങ്ങളായി സൈറ്റുകളില്‍ ലഭ്യമാവുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കാത്തിരിക്കുന്നതിനിടയിലാണ് ഈ സംഭവം. ചിത്രത്തിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രത്തിന് ഈ ചോര്‍ച്ച വലിയ സാമ്പത്തിക ആഘാതമുണ്ടാക്കിയേക്കാം. റിലീസ് വൈകുന്നത് കാരണം ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി കരാറില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ ഇന്റര്‍നെറ്റില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരത്തിന് മുന്‍പേ സിനിമയുടെ ഫുള്‍ എച്ച്ഡി പ്രിന്റ് എങ്ങനെ പുറത്തായി എന്നത് സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here