Home News Breaking News ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

Advertisement

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാര്‍ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നടന്‍ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയന്‍തന്നെ സ്ഥാനാര്‍ഥിയാകും. അടൂരില്‍ പന്തളം പ്രതാപനും കോവളത്ത് ടി.എന്‍ സുരേഷുമാണ് സ്ഥാനാര്‍ഥികള്‍.
അരുവിക്കരയില്‍ നടന്‍ വിവേക് ഗോപനാണ് സ്ഥാനാര്‍ഥി. മാവേലിക്കരയില്‍ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാര്‍ഥികളാകും. ചവറയില്‍ കെ.ആര്‍. രാജേഷ്, ചടയമംഗലത്ത് ആര്‍.എസ്. അരുണ്‍രാജ്, ചിറയന്‍കീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിന്‍കരയില്‍ എസ്. രാജശേഖരന്‍ നായര്‍ എന്നിവരും സ്ഥാനാര്‍ഥികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here