തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം മന്ദഗതിയില്‍. ഇന്നലെ വരെ സംസ്ഥാനത്ത് 32 പത്രികകള്‍ മാത്രമാണ് സമര്‍പ്പിച്ചത്. ഇനി രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് പത്രിക നല്‍കാന്‍ ശേഷിക്കുന്നത്. ഇന്ന് പെരുന്നാള്‍ അവധിയായതിനാലും ഞായറാഴ്ച പൊതുഅവധിയായതിനാലും പത്രിക സ്വീകരിക്കില്ല.
Also Read:
ജില്ലയിൽ 7 നാമനിർദേശ പത്രിക
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ട മൂന്നാം ദിനമായ ഇന്നലെ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ 7 നാമനിർദേശപത്രികകൾ നൽകി.
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സി ആർ മഹേഷ് ( ഇന്ത്യൻ നാഷനൽ കോൺഗ്രസ്) 3 നാമനിർദേശപത്രികകളും ചവറയിൽ സുജിത് വിജയൻ പിള്ള ( സ്വതന്ത്രൻ )രണ്ടും നൽകി. കൊട്ടാരക്കരയിൽ ഐഷാ പോറ്റിയും( ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കൊല്ലത്ത് ബിന്ദു കൃഷ്ണയും( ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ഓരോ നാമനിർദേശപത്രിക വീതവും നൽകി.




























