Home News Breaking News തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു

തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു

Advertisement

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന്‌ പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഗാനത്തിന്റെ റിലീസും രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here