Home News Breaking News പശ്ചിമേഷ്യന്‍ സംഘര്‍ഷം: രാജ്യത്ത് പാചക വാതക വില കൂട്ടി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രാജ്യത്ത് പാചക വാതക വില കൂട്ടി

Advertisement

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചക വാതക വില കൂട്ടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെയാണ് വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.

ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബെയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 030 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയര്‍ന്നു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് എല്‍പിജി സിലിണ്ടിറിന്റെ വിലയി ല്‍ 28 രൂപ മുതല്‍ 31 രൂപവരെ വിലവര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here